പത്തനംതിട്ടയിൽ വാഹനഗതാഗതം തടസ്സപ്പെടുത്തിയും, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചും പൊതുനിരത്തിൽ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച യുവാക്കൾക്കെതിരെ കേസ്. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ ഇന്നലെ രാത്രി 9.15 നാണ് യുവാക്കളുടെ സംഘം ഇത്തരത്തിൽ ആഘോഷം നടത്തിയത്. സംഭവം സംബന്ധിച്ച് പത്തനംതിട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു, തുടർന്ന് ഇന്ന് ഒന്നാം പ്രതിയെ പിടികൂടി. പത്തനംതിട്ട
വെട്ടിപ്പുറം പുവൻപാറ ഓലികൂടെക്കൽ ഷിയാസ് ആണ് അറസ്റ്റിലായത്. ഇയാളുടെ ജന്മദിനാഘോഷമാണ് സുഹൃത്തുക്കളുടെ സംഘം ഒരുമണിക്കൂറോളം പൊതുവഴി തടഞ്ഞുകൊണ്ട് നടത്തിയത്. എസ് ഐ ജിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് അജിൻ, ശ്യാം തുടങ്ങി ബാക്കിയുള്ള ഇരുപതോളം പ്രതികൾക്കായി അന്വേഷണം പോലീസ് വ്യാപിപ്പിച്ചു.
A birthday celebration was held by blocking the public road; the youth was arrested